Sunday, September 30, 2007

പിശുക്ക്

പാട്ടുകേല്‍ക്കാന്‍ എനിക്കു ചെറുപ്പം മുതലെ വലിയ ഇഷ്ടമായിരുന്നു. ശാസ്ത്രീയ സംഗീതമായിരുന്നു കേല്‍ക്കാന്‍ കൂടുതല്‍ ഇഷ്ടം(അതിലെ ശാസ്ത്രീയതയൊന്നും എനിക്കുവലിയ പിടിയില്ലെങ്കിലും). ആദ്യമൊക്കെ വീട്ടിലെ റേഡിയോ ആയിരുന്നു ഏക ആശ്രയം. അതും വീട്ടിലുള്ളവരുടെ “ഇവല്‍ക്കു വട്ടാണു“ എന്നുള്ള പ്രശംസയും കേട്ടുകൊണ്ടാണു എന്റെ സംഗീത ആസ്വാദനം.പിന്നീട് എന്നൊ വീട്ടില്‍ ടേപ്പ് റിക്കാറ്ഡറ് എത്തി, അപ്പോഴും എന്റെ ആസ്വാദനം വലിയ കുഴപ്പമില്ലാതെ നടന്നു പോന്നു.

പ്രശ്നത്തിന്റെ ആരംഭം വീട്ടില്‍നിന്നും പഠനത്തിനായി മാറിനില്‍കേണ്ടിവന്നപ്പോഴാണ്‍. പാട്ടു കേല്‍ക്കാന്‍ ഒരു വഴിയുമില്ല, മനസിനെ ആശ്വസിപ്പിച്ചു, 2 വറ്ഷം കഴിഞ്ഞാല്‍ ജോലി കിട്ടുമല്ലൊ അപ്പൊ ഒരു ചെറിയ പാട്ടുപെട്ടി വാങ്ങിക്കാം.


2 വര്‍ഷം കഴിഞ്ഞു, താല്‍കാലികം എന്ന വ്യവസ്തയില്‍ ജോലിയും കിട്ടി. ഇനിയെന്താ ഒരു പാട്ടുപെട്ടി വാങ്ങിയാലു,അപ്പൊഴാണു അതിലും വലിയ ചെറിയ ചെറിയ ആവശ്യങ്ങളുടെ പട്ടിക കണ്ടത്. എന്നാല്‍ അതു കഴിഞ്ഞിട്ടാവം പാട്ടുപെട്ടി.അതും കഴിഞ്ഞു അവസാനം 2007ല്‍ ആണു ഒരു പാട്ടുപെട്ടിസ്വന്തമാക്കിയതു‍,അതോ അഭ്യുദയകാംക്ഷികലുടെ ഉപദേശത്തെ വകവയ്കാതെ ഏറ്റവും വിലകുറഞ്ഞ ഒന്നാണു ഞാന്‍ വാങ്ങിയതു. അപ്പോഴാണു ആദ്യത്തെ പ്രശ്നം കാസറ്റു കിട്ടാനില്ല,ഇപ്പൊ മുഴുവനും സിഡി അല്ല്യോ, പഴയ കാസറ്റു കൊണ്ട് അതും പരിഹരിക്കാമെന്നു കരുതിയപ്പോഴാണു അബദ്ധം പിടികിട്ടിയത് ആ കാസെറ്റിലെല്ലാം സൂക്ഷ്മജീവികല്‍ താമസമാക്കിയിരുന്നു അവ എന്റെ പാട്ടുപെട്ടിയെയും ബാധിച്ചിരിക്കുന്നു. ചികിത്സിക്കാം എന്നു കരുതിയാല്‍ ആ വൈദ്യം പടിച്ചവര്‍ ആരും ഇപ്പൊ ജീവിച്ചിരുപ്പില്ലത്രെ. അതോടെ പാട്ടുപെട്ടി എന്നെന്നേക്കുമായി അട്ടത്തിന്റെ പുറത്തുകയറി.

ഇനി ടെക് നോളജിക്കനുസരിച്ചു ഒരു ഐപോഡ് വാങ്ങിക്കണമെന്നാണു എന്റെ അടുത്ത ആഗ്രഹം,ഞാന്‍ ഐപോഡ് വാങ്ങിക്കുമ്പോഴേക്കും ടെക് നോളജി എവിടെ എത്തിക്കാണുമൊ എന്തോ?......

9 comments:

കണ്ണൂരാന്‍ - KANNURAN said...

ആഗ്രഹങ്ങള്‍ എത്രയും വേഗം പൂവണിയട്ടെ...

ശ്രീ said...

കൊള്ളാം. ഐപോഡ് അത്ര പെട്ടെന്ന് പോകില്ല.
പിന്നെ, കുറച്ചു പഞ്ഞി ഉപയോഗിച്ച് പഴയ കാസറ്റ്സിന്റെ റിബ്ബണ്‍‌ എല്ലാം ഒന്നു തുടച്ചു നോക്കൂ... ഫലം കണ്ടേക്കാം.(വല്ല ഈര്‍‌ക്കിലിലോ മറ്റോ കുറച്ചു പഞ്ഞി ചുറ്റി അത് റിബണിനോട് ചേര്‍‌ത്ത് വച്ച് ഒരറ്റം മുതല്‍‌ മറ്റേ അറ്റം വരെ കറക്കേണ്ടി വരും, പണ്ട് ഞങ്ങള്‍‌ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്‍)

(എഴുതുമ്പോള്‍ പാരഗ്രാഫ് തിരിച്ച് എഴുതുന്നത് വായനാസുഖം നല്‍‌കും)

കുഞ്ഞന്‍ said...

ഈക്കണക്കിനു പോയാല്‍ ഐ പോഡ് വാങ്ങുന്നത് മണ്ടത്തരമായിരിക്കും, പിന്നെ അന്നു ശ്രീയുണ്ടെങ്കില്‍ പറഞ്ഞുതരും ഏത്.. ടെക്നിക്!

സഹയാത്രികന്‍ said...

പാട്ട് കേള്‍ക്കാന്‍ ഐപോഡ് തന്നെ വാങ്ങണമെന്നില്ല... ഒരു എം.പി.3 പ്ലെയര്‍ പോരേ... എത്രയും പെട്ടന്ന് അത് കിട്ടുമാറാകട്ടെ...

:)

[പിന്നെ കാസറ്റ് ക്ലീന്‍ ചെയ്യാന്‍ കാസറ്റിന്റെ നടുഭാഗത്ത് അതായത് പാട്ടുപെട്ടിയുടെ ഹെഡ്ഡുമായി കോണ്ടാക്റ്റ് വരുന്ന ഭാഗത്ത് അല്‍പ്പം പഞ്ഞി വച്ച്... ഒരു ഫോര്‍വേര്‍ട്...ഒരു റീവൈന്റ്... അത്രേം മതി... ഇനി പോരാച്ചാല്‍ ഒന്നു കൂടി ചെയ്യണം....
ഇടക്കിടെ പാട്ടുപെട്ടിയുടെ ഹെഡ്ഡും, പിഞ്ച്റോളറും ക്ലീന്‍ ചെയ്യുക.
ക്ലീനിംങ്ങ് കാസറ്റ് പരമാവധി ഉപയോഗിക്കാതിരിക്കുക.
ഏറ്റവും നല്ല ക്ലീനിംങ്ങ് ലോഷന്‍ ഉമിനീര്‍ തന്നെ... തുടക്കാന്‍ ബനിയന്‍ ക്ലോത്ത് ഉപയോഗിച്ചാല്‍ നല്ലത്...]

Sethunath UN said...

എഴുത്തിലെ അക്ഷര‍ത്തെറ്റുക‌‌ള്‍ ഒരുപാട് കുറ‌ഞ്ഞിരിയ്ക്കുന്നു. ന‌ന്ന്.

മഞ്ജു കല്യാണി said...

ശ്രീയ്ക്കും സഹയാത്രികന്‍ ചേട്ടനും നന്ദി, പറഞ്ഞു തന്ന വിദ്യ ഞാനു പരീക്ഷിച്ചു നോക്കാം. അപ്പൊ എനിക്കു പുരോഗമനമുണ്ടല്ലേ നിഷ്ക്കളങ്കന്‍ ചേട്ടാ...

Sherlock said...

ഐ പോഡിനെക്കാള്‍ വിലക്കുറവും അതിനേക്കാള്‍ ഫീച്ചേര്‍സുമുള്ള നിരവധി അനവധി പ്ലേയേഴ്സ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്..അതിനാല്‍ വിശദമായി റിസെര്‍ച്ച് ചെയ്തതിനു ശേഷം മാത്രം വേടിക്കുക..സാംസങ്ങിന്റെ K5 ഒന്നു ട്രൈ ചെയ്തു നോക്കൂ..

പൈങ്ങോടന്‍ said...

പാവം റേഡിയോയെ തഴഞ്ഞോ? ഗാനതരംഗിണിയും രഞ്ജിനിയും മറന്നുപോയോ?
ടെക്‍നോളജിയെ പിടിച്ചു നിര്‍ത്തീട്ട് എന്തെങ്കിലും വാങ്ങാമെന്ന് വെച്ചാല്‍ ഒന്നും നടക്കില്ല..

നിരക്ഷരൻ said...

ഇക്കണക്കിന് പോയാല്‍ അന്ന് കേട്ട് പഠിച്ച ശാസ്ത്രീയ സംഗീതമൊക്കെ സ്വന്തമായി പാടി നടക്കേണ്ടി വരും. :)
വേഗം പോയി ഐ.പോഡ് വാങ്ങാന്‍ നോക്ക്. :)